ഡല്‍ഹി: താന്‍ ആവശ്യപ്പെടുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കാന്‍ തയ്യാറാണെന്ന് ബി.എസ്.പി അദ്ധ്യക്ഷ മായാവതി. ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്ന ആവശ്യമാണ് മായാവതി ഉന്നയിച്ചത്. തന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചാല്‍ പാര്‍ലമെന്റിന് അകത്തും പുറത്തും പിന്തുണ നല്‍കുമെന്ന് മായാവതി ട്വീറ്റ് ചെയ്തു.
രാജ്യത്തെ പട്ടികജാതി, വര്‍ഗ സെന്‍സസ് മാത്രം നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് എന്നാൽ ഇതിനൊപ്പം ഒ.ബി.സി വിഭാഗങ്ങളുടെ സെന്‍സസ് നടത്തണമെന്നാണ് ബി.എസ്.പിയുടെ ആവശ്യം. രാജ്യത്ത് ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സെന്‍സസ് നടത്തണമെന്ന ആവശ്യം നേരിട്ട് ഉന്നയിക്കാൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ബീഹാര്‍ മുഖ്യമന്ത്രി അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ മായാതിയും സമാന ആവശ്യവുമായി രംഗത്ത് വരുകയായിരുന്നു.
Post Your Comments