ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ഇന്ത്യ. രാജ്യത്ത് ഇതുവരെയായി 50 കോടി വാക്‌സിനേഷനുകൾ നൽകി. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനും മതേതരമായ ഏകീകൃത നിയമം കൊണ്ടുവരണം: ഹൈക്കോടതി
‘കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. വാക്‌സിനേഷനിൽ രാജ്യം 50 കോടി കടന്നു. എല്ലാവർക്കും അഭിനന്ദനങ്ങൾ. രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നു-മൻസുഖ് മാണ്ഡവ്യ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാവർക്കും വാക്‌സിൻ എന്ന ക്യാമ്പയിനിന്റെ ഭാഗമായി രാജ്യത്ത് 50 കോടി വാക്‌സിനേഷനുകൾ നടന്നു. 85 ദിവസത്തിനുള്ളിലാണ് രാജ്യത്ത് ആദ്യ 10 കോടി വാക്‌സിനുകൾ നൽകിയത്. 10-20 കോടിയിലെത്താൻ 45 ദിവസമാണ് വേണ്ടി വന്നത്. 20-30 കോടിയിലെത്താൻ 29 ദിവസമെടുത്തു. 30-40 കോടിയിലെത്താൻ 24 ദിവസവുമെടുത്തു. എന്നാൽ 50 കോടി പ്രതിരോധ വാക്‌സിനുകളിലെത്താൻ വെറും 20 ദിവസം മാത്രമാണ് വേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് 18 മുതൽ 44 വയസിനിടയിലുള്ള 22,93,781 പേർക്ക് ആദ്യ ഡോസ് വാക്‌സിനുകളും 4,32,281 രണ്ടാം ഡോസ് വാക്‌സിനുകളും വെള്ളിയാഴ്ച്ച വിതരണം ചെയ്തു. 18 മുതൽ 44 വയസിനിടയിലുള്ള 17,23,20,394 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്നും ആകെ 1,12,56,317 പേർക്ക് രണ്ടാം ഡോസ് വാക്‌സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
PM @NarendraModi जी के '#SabkoVaccineMuftVaccine' अभियान से आज देश ने 50 करोड़ टीकाकरण का आँकड़ा पार कर लिया है।
भारत को
0-10 करोड़ का आँकड़ा छूने में 85 दिन
10-20 करोड़ में 45 दिन
20-30 करोड़ में 29 दिन
30-40 करोड़ में 24 दिन
और 50 करोड़ टीकाकरण में केवल 20 दिन लगे pic.twitter.com/pNqcUvxEqA— Dr Mansukh Mandaviya (@mansukhmandviya) August 6, 2021
India soars high on #COVID19 vaccination, historic record of 50 crore doses administered to date!
कोरोना से लड़ाई में भारत ने प्राप्त की ऐतिहासिक उपलब्धि, देश ने टीकाकरण में 50 करोड़ के आँकड़े को पार किया।
सभी को बधाई एवं स्वास्थ्यकर्मियों का धन्यवाद।#SabkoVaccineMuftVaccine pic.twitter.com/3JX8Ej3GIS
— Dr Mansukh Mandaviya (@mansukhmandviya) August 6, 2021
Post Your Comments