കൊച്ചി: വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗം വിവാഹമോചനം ആവശ്യപ്പെടുന്നതിന് കാരണമാണെന്ന വാദം ഹൈക്കോടതി ശരിവെച്ചു. ഒരു വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കുടുംബകോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കേരള ഹൈക്കോടതിയുടെ നിർണ്ണായകമായ പരാമർശം. വിധി പ്രസ്താവിച്ച കോടതി ഭർത്താവ് സമർപ്പിച്ച രണ്ട് അപ്പീലുകളും നിരസിച്ചു.
രാജ്യത്തെ നിയമ പ്രകാരം ഭാര്യയുടെ അനുവാദമില്ലാത്ത ലൈംഗിക ബന്ധം ശിക്ഷാർഹമല്ല. എങ്കിലും ഭാര്യയുടെ അന്തസിനും വ്യക്തിത്വത്തിനും അപകർത്തി ഉണ്ടാകുന്ന രീതിയിൽ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പെരുമാറ്റം ശാരീരികവും മാനസികവുമായ ക്രൂരതയുടെ പരിധിയിൽപ്പെടുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പകത്ത് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Post Your Comments