ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പേര് മാറ്റാന്‍ തീരുമാനം. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്‍മാരുടെ പേരുകളാണ് സ്‌കൂളുകള്‍ക്ക് നല്‍കുക. ധീര ജവാന്‍മാരോടുള്ള ആദര സൂചകമായാണ് തീരുമാനം.
Also Read: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർശന നിയന്ത്രണങ്ങൾ: അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ കർണാടക
ഇന്ത്യന്‍ സൈന്യം, സിആര്‍പിഎഫ്, പോലീസ് എന്നീ സേനകളിലെ വീരമൃത്യു വരിച്ചവരുടെ പേരുകളാണ് സ്‌കൂളുകള്‍ക്ക് നല്‍കുക. പേര് മാറ്റാനുള്ള സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ ദോഡ, റെസായ്, പൂഞ്ച്, രജൗരി, കത്വ, സാംബ, റംബാന്‍, കിഷ്ത്വാര്‍, ഉദ്ദംപൂര്‍ എന്നിവിടങ്ങളിലെ ഡെപ്യട്ടി കമ്മീഷണര്‍മാര്‍ക്ക് കത്തയച്ചു.
സ്‌കൂളുകളുടെ പേര് മാറ്റാനായി പ്രാദേശിക ഭരണകൂടങ്ങള്‍ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും ഈ കമ്മിറ്റിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിനിധികള്‍ ഉണ്ടാകണമെന്നും ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചിട്ടുണ്ട്. നേരത്തെ, പഞ്ചാബിലെ സ്‌കൂളുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യത്തിന് വേണ്ടി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് മഹത് വ്യക്തികളോടുള്ള ആദര സൂചകമായാണ് സ്‌കൂളുകളുടെ പേര് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Post Your Comments