ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ പ്രക്രിയയ്ക്ക് വേഗം കൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അടുത്ത നാല് മാസത്തിനുള്ളില്‍ വാക്‌സിന്റെ ഉത്പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഡിസംബര്‍ മാസത്തിനുള്ളില്‍ രാജ്യത്ത് 136 കോടി ഡോസ് വാക്‌സിന്‍ ഉത്പ്പാദിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഓഗസ്റ്റ് മാസം 3.15 കോടി ഡോസ് കോവാക്‌സിനും 23 കോടി ഡോസ് കോവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 26.15 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനം. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 28.25 കോടി ഡോസ് വാക്‌സിന്‍ ഡോസുകള്‍ വീതം വിതരണം ചെയ്യും.
ഡിസംബര്‍ മാസത്തോടെ രാജ്യത്ത് 21.55 കോടി കോവാക്‌സിനും 115 കോടി കോവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 136.55 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2021ല്‍ 28.5 കോടി ഡോസ് കോവാക്‌സിന്‍ വിതരണം ചെയ്യാനാണ് ഭാരത് ബയോടെക്കിന്റെ ശ്രമം. 173.4 കോടി ഡോസ് കോവിഷീല്‍ഡ് വിതരണം ചെയ്യാനാണ് ശ്രമമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ടും അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ സ്പുട്‌നിക് വാക്‌സിന്റെ 25 മില്യണ്‍ ഡോസുകള്‍ ഉത്പ്പാദിപ്പിക്കുമെന്നും കേന്ദ്രം അറിയിച്ചു.
Post Your Comments