തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 6729 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1295 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3936 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 15847 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 140 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമാക്കാര്‍ക്കില്ല: പ്രതികരണവുമായി വിനയൻ
തിരുവനന്തപുരം സിറ്റിയിൽ 371 കേസുകൾ രജിസ്റ്റർ ചെയ്തു. 43 പേരാണ് അറസ്റ്റിലായത്. 325 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 3887 കേസുകൾ രജിസ്റ്റർ ചെയ്യുകയും 98 പേർ അറസ്റ്റിലാകുകയും 219 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 92 കേസുകളും കൊല്ലം സിറ്റിയിൽ 1045 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ഓടുന്ന ഓട്ടോറിക്ഷയ്ക്കുള്ളില്‍ യുവതിക്ക് സുഖ പ്രസവം: കുഞ്ഞിനെ കയ്യിലെടുത്ത് ആംബുലന്‍സ് ഡ്രൈവര്‍
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 371, 43, 219
തിരുവനന്തപുരം റൂറൽ – 3887, 98, 271
കൊല്ലം സിറ്റി – 1045, 32, 131
കൊല്ലം റൂറൽ – 92, 92, 311
പത്തനംതിട്ട – 64, 58, 173
ആലപ്പുഴ – 47, 19, 174
കോട്ടയം – 190, 176, 450
ഇടുക്കി – 98, 10, 33
എറണാകുളം സിറ്റി – 136, 67, 54
എറണാകുളം റൂറൽ – 122, 20, 213
തൃശൂർ സിറ്റി – 20, 20, 115
തൃശൂർ റൂറൽ – 55, 58, 256
പാലക്കാട് – 82, 111, 307
മലപ്പുറം – 97, 86, 227
കോഴിക്കോട് സിറ്റി – 16, 16, 12
കോഴിക്കോട് റൂറൽ – 98, 134, 7
വയനാട് – 67, 0, 126
കണ്ണൂർ സിറ്റി – 66, 66, 311
കണ്ണൂർ റൂറൽ – 62, 62, 301
കാസർഗോഡ് – 114, 127, 245
Read Also: കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്, സ്വര്‍ണം കൊണ്ടുവന്നത് ആയങ്കിക്ക് വേണ്ടി: സൂഫിയാന്റെ മൊഴി
Post Your Comments