
മുംബൈ : അനാ അറോറ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാം റീലായി പങ്കിട്ട വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഭാരമുള്ള വിവാഹ വസ്ത്രത്തിൽ നടക്കുന്നത് തന്നെ പലപ്പോഴും ബുദ്ധിമുട്ടാണ്, എന്നാൽ അനാ അറോറ കനത്ത ലെഹംഗയും വിവാഹ ആഭരണങ്ങളും ധരിച്ചാണ് പുഷ് അപ്പുകൾ ചെയ്തത്.
മോഡലും ഡയറ്റീഷ്യനുമായ അനാ, തന്റെ പ്രൊഫൈലിൽ ഫിറ്റ്നസിനെക്കുറിച്ചുള്ള വീഡിയോകളും പോസ്റ്റുകളും പങ്കിടാറുണ്ട്. വീഡിയോയിൽ അനാ തന്റെ ചുവന്ന ലെഹംഗയിൽ പുഷ് അപ്പുകൾ ചെയ്യുന്നത് കാണാം. തലമുടിക്കെട്ടും മേക്കപ്പും ചെയ്തുകൊണ്ട് അവർ സ്റ്റേജിലേക്ക് നടക്കാൻ ഏതാണ്ട് തയ്യാറായി നിൽക്കുന്ന രീതിയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ വീഡിയോ നിരവധി ഉപയോക്താക്കളെ ആകർഷിക്കുകയും 5.19 ലക്ഷത്തിലധികം ലൈക്കുകൾ നേടുകയും ചെയ്തു.
https://www.instagram.com/p/CRvttasqYFj/
Post Your Comments