കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിെല മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്ക് നേരെ നിർണായക കണ്ടെത്തലുമായി കസ്റ്റംസ്. ആയങ്കിക്ക് കണ്ണൂര്‍ കേന്ദ്രീകരിച്ച് വന്‍ കള്ളക്കടത്ത് സംഘമുണ്ടെന്ന് അര്‍ജുന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. അര്‍ജുന് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ സഞ്ചരിച്ച കാറുകളിലൊന്ന് അര്‍ജുന്‍ രണ്ടു ലക്ഷം രൂപ നല്‍കി വാടകയ്ക്കെടുത്തതാണ്. കാസര്‍കോട് സ്വദേശിയുടെ ഈ കാര്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചു.
Read Also: ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് പിന്നിൽ അജ്ഞാത സംഘങ്ങൾ: വേര് ചികഞ്ഞ് അന്വേഷണ ഏജൻസികൾ, സംഭവം കേരളത്തിൽ
സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത അര്‍ജുന്‍ ഈ പണമുണ്ടാക്കിയത് സ്വര്‍ണക്കടത്തിലൂടെയാണെന്നാണ് കസ്റ്റംസിന്‍റെ വാദം. ജയിലില്‍ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അര്‍ജുന്‍ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അര്‍ജുന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. അര്‍ജുന്‍റെ ജാമ്യാപേക്ഷ വിധിപറയാന്‍ മാറ്റി.
Post Your Comments