KeralaNattuvarthaLatest NewsNews

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര​നെ തലക്കടിച്ച്‌​ പരിക്കേല്‍പിച്ച കേസില്‍ പ്രതിയ്ക്ക് കഠിനതടവും പിഴയും​

കാസറഗോഡ്​: ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര​നെ തലക്കടിച്ച്‌​ പരിക്കേല്‍പിച്ച കേസിലെ പ്രതിയ്ക്ക് കഠിനതടവും പിഴയും​. കാഞ്ഞങ്ങാട്​ റെയില്‍വേ സ്​റ്റേഷനിലെ എയ്​ഡ്​പോസ്​റ്റിലുണ്ടായ പോലീസുകാരനെതിരെയാണ് ആക്രമണം ഉണ്ടായത്. പൊലീസുകാര​നെ തലക്കടിച്ച്‌​ പരിക്കേല്‍പിക്കുകയായിരുന്നു. ഒഡിഷ സ്വദേശിയായ സഫേദ്​കുമാര്‍ പ്രധാനിനെയാണ്​​ (32) കാസര്‍കോട്​ അഡീഷനല്‍ ജില്ല കോടതി ശിക്ഷിച്ചത്​. 10,500 രൂപ പിഴയും കഠിന തടവുമാണ് ശിക്ഷ.

Also Read:പാകിസ്ഥാനിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം : വിഗ്രഹങ്ങള്‍ നശിപ്പിച്ചു

ജൂണ്‍ 20ന്​ ​ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ്​ ഓഫിസര്‍ ബിനീഷിനെ മരവടി കൊണ്ട്​ അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു സഫേദ്കുമാർ. പ്രതിയെക്കുറിച്ച്‌​ തമിഴ്​ നാടോടി സ്​ത്രീ പൊലീസില്‍ പരാതി പറഞ്ഞിരുന്നു. ഇതന്വേഷിക്കാന്‍ ചെന്നപ്പോഴാണ്​ പ്രതിയുടെ പരാക്രമണം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരും ഓ​ട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്ന്​ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button