
മാഞ്ചസ്റ്റർ: പരിക്കേറ്റ താരങ്ങൾക്ക് പകരമായി ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയ സൂര്യകുമാർ യാദവും പൃഥ്വി ഷായും ഇംഗ്ലണ്ടിലെത്തി. ഇന്നലെ വൈകുന്നേരമാണ് ഇരുവരും ലണ്ടനിൽ എത്തിച്ചേർന്നത്. ക്വാറന്റൈനിൽ പ്രവേശിച്ച താരങ്ങൾ മൂന്നാമത്തെ ടെസ്റ്റ് മുതൽ ടീമിൽ ഉൾപ്പെടുത്താനാണ് ബിസിസിഐ നീക്കം.
ടെസ്റ്റ് തുടങ്ങുന്നതിന് മുൻപേ തന്നെ നാല് ഇന്ത്യൻ താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. ശുഭ്മാൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, ആവേഷ് ഖാൻ എന്നിവർ നേരത്തെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഓപ്പണർ മായങ്ക് അഗർവാളിനും ആദ്യത്തെ ടെസ്റ്റ് പരമ്പര നഷ്ടമാകും.
സൂര്യകുമാർ യാദവും പൃഥ്വി ഷായും പകരക്കാരനായി എത്തിയെങ്കിലും പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. മായങ്ക് അഗർവാളിന് പകരം കെ എൽ രാഹുൽ രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങും. രാഹുൽ മികച്ച രീതിയിൽ കളിച്ചില്ലെങ്കിൽ മാത്രമേ പൃഥ്വി ഷായെ പരിഗണിക്കാൻ സാധ്യതയുള്ളൂ.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ, ഫൈനലിൽ രവികുമാർ ദഹിയ ഇന്നിറങ്ങും
അതേസമയം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. മുൻനിര ബാറ്റ്സ്മാൻമാർ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ തകർന്നടിയുകയായിരുന്നു. സ്കോർ 183 കൂട്ടിച്ചേർക്കുന്നതിനിടെ ഇംഗ്ലണ്ടിലെ എല്ലാവരും കൂടാരം കയറി.
സ്കോർ: ഇംഗ്ലണ്ട് – 183
ഇന്ത്യ – 21/0
Post Your Comments