ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ഗുസ്തിയിൽ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ രവികുമാർ ദഹിയ ഫൈനലിൽ കടന്നു. സെമിയിൽ കസാഖ് താരം സനായേവിനെ മികച്ച തിരിച്ചുവരവിനൊടുവിലാണ് ഇന്ത്യൻ താരം മലർത്തിയടിച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്.
ഒളിമ്പിക്സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യൻ താരമാണ് രവി കുമാർ ദഹിയ. സുശീൽ കുമാറിനുശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം കൂടിയാണ് രവി കുമാർ ദഹിയ. ഇന്ത്യൻ താരത്തിന്റെ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ഗുസ്തിയിൽ ദീപക് പുനിയക്ക് സെമി ഫൈനലിൽ തോൽവി
അതേസമയം, ഗുസ്തിയിൽ ഇന്ത്യൻ താരം ദീപക് പുനിയക്ക് സെമി ഫൈനലിൽ പരാജയപ്പെട്ടു. 86 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈലിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് ഇന്ത്യൻ താരത്തിനെ തോൽപ്പിച്ചത്. ഇനി വെങ്കലത്തിനായി റഷ്യൻ താരം ആർതർ നൈഫോനോവിനോട് മത്സരിക്കും.
Post Your Comments