ന്യൂഡല്‍ഹി: സ്കൂളില്‍ പോകുന്നതിന് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന വിദഗ്ദ്ധ സമിതിയംഗം ഡോ. കാതറീന്‍ ഒബ്രയാന്‍ അഭിപ്രായപ്പെടുന്നു.സ്കൂളില്‍ പോകുന്നതിന് കൗമാരക്കാര്‍ക്കോ, കുട്ടികള്‍ക്കോ വാക്‌സിന്‍ നല്‍കേണ്ട ഒരാവശ്യവുമില്ല. പക്ഷെ അവരുമായി ബന്ധപ്പെട്ട മുതിര്‍ന്നവരുടെ സംരക്ഷണം ഉറപ്പാക്കണം. അവര്‍ക്കാണ് വൈറസ് ബാധയേല്‍ക്കാന്‍ സാദ്ധ്യതയുളളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
വെര്‍ച്വല്‍ വഴിയില്‍ ക്ളാസുകളും പരീക്ഷകളും നടക്കുന്നുണ്ടെങ്കിലും കൊവിഡ് നിയന്ത്രണം സാദ്ധ്യമാകാത്തതിനാല്‍ നേരിട്ടുളള സ്‌കൂള്‍ പഠനം എന്ന് ആരംഭിക്കും എന്ന് ഇതുവരെ ഇപ്പോഴും പറയാനായിട്ടില്ല.ഇതിനിടെയാണ് നിര്‍ണായക അഭിപ്രായവുമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. കോവിഡ് മഹാമാരി കാരണം ഒരു വര്‍ഷത്തോളമായി രാജ്യത്ത് സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്.
Post Your Comments