MollywoodLatest NewsKeralaCinemaNattuvarthaNewsEntertainmentMovie Gossips

കേരളത്തെ ഞെട്ടിച്ച മാനാം കുറ്റി കൊലപാതകം ‘പാലപൂത്ത രാവിൽ’ എന്ന പേരിൽ സിനിമയാകുന്നു: ചിത്രീകരണം പൂർത്തിയായി

കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകത്തിൽ, പഴയ സോഷ്യലിസ്റ്റ് പാർട്ടിയിലെ മെമ്പറായിരുന്ന ചന്ദ്രനാണ് മരിച്ചത്

പാലക്കാട്: 78ൽ പാലക്കാട് മാനാം കുറ്റിയിൽ നടന്ന കേരളത്തെ ഞെട്ടിച്ച കൊലപാതകം, അത് കണ്ടു നിന്ന പയ്യൻ മോഹൻ മാനാം കുററി ഇന്ന് തൻ്റെ അമ്പത്തെട്ടാം വയസ്സിൽ സിനിമയാക്കുന്നു. പാല പുത്ത രാവിൽ എന്നു പേരിട്ട ചിത്രം അഭയ ചിക്കു ക്രീയേഷന്റെ ബാനറിൽ ശശിധരൻ തെക്കുമ്പുറമാണ് നിർമ്മിക്കുന്നത്. പത്രപ്രവർത്തകനും, ഗ്രന്ഥകർത്താവുമായ മോഹൻ മാനാം കുറ്റി രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഒടിടിയിൽ ഉടൻ റിലീസ് ചെയ്യും.

കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ കൊലപാതകത്തിൽ, പഴയ സോഷ്യലിസ്റ്റ് പാർട്ടിയിലെ മെമ്പറായിരുന്ന ചന്ദ്രനാണ് മരിച്ചത്. കൊല നടത്തിയത് അതേ പാർട്ടിയിലുള്ള, വാസു, കൃഷ്ണൻ, പളനിയാണ്ടി, രാജൻ എന്നിവരായിരുന്നു. പങ്കജം എന്ന പെൺകുട്ടിയുമായി ചന്ദ്രൻ പ്രണയത്തിലായതാണ് കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്രനോടൊപ്പം കാമുകിയെയും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഈ കൊലപാതക കഥ, ചെറിയ മാറ്റങ്ങളോടെ ,ഹൊററിനും, ത്രില്ലറിനും പ്രാധാന്യമുള്ള കഥയാക്കി മാറ്റുകയായിരുന്നു സംവിധായകൻ.

ഷെമീർ,സ്നേഹ ചിത്തി റായി, ഗ്രീഷ്മ ,ശ്രീകുമാർ തിരുവില്വാമല ,മഹിദാസ്, ജയശ്രീ, സുശാസനൻ, സൂര്യദാസ് ,ഷെറീഫ് പാലക്കാട്, ശ്രീവരീഷ്ഠൻ, ലീലാമ്മ, മീരാൻകുട്ടി, വേണു തിരുവില്വാമല ,ജയപ്രകാശ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ സ്വാമി കണ്ണാടിയും ഗാനരചന കൃഷ്ണകുമാർ കൊങ്ങാടും ആണ് നിർവ്വഹിച്ചിരിക്കുന്നത്. ജാഫർ പാലക്കാടാണ് സംഗീതം. ആലാപനം മിഥുലാരാജ്, നേഹരാജ് എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ – ഷെറീഫ് പാലക്കാട്, കല -കുപ്പുസ്വാമി, മേക്കപ്പ് -കൃഷ്ണൻകുട്ടി ,പ്രൊഡക്ഷൻ കൺട്രോളർ-രാജൻ കഞ്ചിയോട്, സഹസംവിധാനം -സരസ് ബാബു തച്ചൻപറ, സ്റ്റിൽ -സുരേഷ്, പി.ആർ.ഒ- അയ്മനം സാജൻ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button