തിരുവനന്തപുരം: മഹാപ്രളയങ്ങളും കോവിഡും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വലിയ ആഘാതമുണ്ടാക്കിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആസൂത്രണ ബോർഡ് വിലയിരുത്തലനുസരിച്ച് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലെ പ്രതീക്ഷിത നഷ്ടം 80,000 കോടിയാണ്. കോവിഡ് വിദഗ്ധ സമിതി റിപ്പോർട്ട് പ്രകാരം റവന്യൂ വരുമാനത്തിൽ 33,456 കോടി രൂപയുടെ കുറവുണ്ടാകുമെന്നും കണക്കാക്കിയിട്ടുണ്ടെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.
കടകളിലും മറ്റും പോകാൻ വാക്സീൻ രേഖയോ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് മുക്തരെന്ന രേഖയോ വേണമെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുകയാണ്. തുഗ്ലക് ഭരണ പരിഷ്ക്കാരം എന്ന് പഠിച്ചിട്ടുണ്ട്, ഇപ്പോൾ നേരിട്ട് അനുഭവിക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ജിതിൻ കെ ജേക്കബ് പറയുന്നത്. സർക്കാരിനെ ഉപദേശിക്കുന്ന കോവിഡ് വിദഗ്ധ സമിതിയിലെ ‘വിദഗ്ധരിൽ’ ചിലരുടെ പേരുകൾ കണ്ടപ്പോഴാണ് ഒരാശ്വാസമായതെന്നും അദ്ദേഹം പരിഹസിക്കുന്നു.
Also Read:ഈ അസുഖങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ചീസ് ഒഴിവാക്കൂ
മാമൻ മാത്യു, അടൂർ ഗോപാലകൃഷ്ണൻ, ഫസൽ ഗഫൂർ, ശ്രേയാംസ് കുമാർ, മാത്യു അറയ്ക്കൽ ബിഷപ് തുടങ്ങിയവരാണ് സമിതിയിലുള്ളത്. ഇവരെ പേരെടുത്ത് പരിഹസിക്കുകയാണ് അദ്ദേഹം. ഇവർക്കൊപ്പം ഷിബു സ്വാമിയേയും, അമ്മിണി കൗറിനെയും കൂടി ഉൾപ്പെടുത്താമായിരുന്നു എന്നാണ് ജിതിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
അതേസമയം, പതിനേഴ് പേരാണ് കോവിഡ് വിദഗ്ധ സമിതിയിലുള്ളത്. മാമൻ മാത്യു, അടൂർ ഗോപാലകൃഷ്ണൻ, ഫസൽ ഗഫൂർ, ശ്രേയാംസ് കുമാർ, മാത്യു അറയ്ക്കൽ ബിഷപ് എന്നിവരെ കൂടാതെ, കെ എം എബ്രഹാം, അരുണ സുന്ദർ രാജ്, ജേക്കബ് പുന്നൂസ്, ബി രാമൻ പിള്ള, രാജീവ് സദാനന്ദൻ, എം വി പിള്ള, ബി ഇഖ്ബാൽ, മുരളി തുമ്മാരക്കുടി, മൃദുൽ ഈപ്പൻ, കെ എ കുമാർ, ഖദീജ മുംതാസ്, ഇരുദയ രാജൻ എന്നിവരും സമിതിയിലെ അംഗങ്ങളാണ്.
‘തുഗ്ലക് ഭരണ പരിഷ്ക്കാരം എന്ന് പഠിച്ചിട്ടുണ്ട്, ഇപ്പോൾ നേരിട്ട് അനുഭവിക്കുന്നു. സർക്കാരിനെ ഉപദേശിക്കുന്ന കോവിഡ് വിദഗ്ധ സമിതിയിലെ ‘വിദഗ്ധരിൽ’ ചിലരുടെ പേരുകൾ കണ്ടപ്പോഴാണ് ഒരാശ്വാസം… മാമൻ മാത്യു, അടൂർ ഗോപാലകൃഷ്ണൻ, ഫസൽ ഗഫൂർ, ശ്രെയാമ്സ് കുമാർ, മാത്യു അറയ്ക്കൽ ബിഷപ്പ്. ഷിബു സ്വാമിയേയും, അമ്മിണി കൗറിനെയും കൂടി ഉൾപ്പെടുത്താമായിരുന്നു’ – ജിതിൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
Post Your Comments