ടോക്യോ: പുരുഷ ഗുസ്തി 57 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി. രണ്ടു തവണ ലോക ചാമ്പ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോടാണ്ഫൈനലില്‍ രവി കുമാർ പരാജയപ്പെട്ടത്
സെമിയില്‍ കസാഖിസ്ഥാന്‍റെ സനയേവിനെ തോൽപിച്ചാണ് രവി കുമാര്‍ ഫൈനലിലെത്തിയത്. 2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഒളിമ്പിക്സ് ഗുസ്തിയുടെ ഫൈനലില്‍ പ്രവേശിച്ചത്.
23 കാരനായ രവി കുമാര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ സ്വര്‍ണവും നേടിയിട്ടുണ്ട്. ഇതോടെ, ഒളിമ്പിക്സ് ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമാണ് രവി കുമാർ.
Post Your Comments