യുഎഇ: ആഫ്രിക്കൻ യാത്രക്കാർക്ക് വമ്പൻ ഓഫറുമായി എമിറേറ്റ്സ് എയർലൈൻ. ആഫ്രിക്കൻ യാത്രക്കാർക്ക് 64 കിലോഗ്രാം ലഗേജ് ഭാരം വർധിപ്പിച്ചിരിക്കുകയാണ് എമിറേറ്റ്സ് എയർലൈൻ. ഓഗസ്റ്റ് 9 മുതൽ, ആഫ്രിക്കൻ റൂട്ടിൽ ഫസ്റ്റ്, ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് എമിറേറ്റ്സ് ഗ്ലോബൽ നെറ്റ്വർക്കിലേക്ക് എവിടെ യാത്ര ചെയ്താലും 64 കിലോ സൗജന്യ ബാഗേജ് കൊണ്ടുപോകാനുള്ള അനുമതിയാണ് എമിറേറ്റ്സ് അനുവദിച്ചിരിക്കുന്നത്.
സേവർ, ഫ്ലെക്സ്, ഫ്ലെക്സ് പ്ലസ് നിരക്കുകളിൽ ഇക്കോണമി ക്ലാസിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 46 കിലോ സൗജന്യ ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉണ്ടാകുമെന്നും പ്രത്യേക നിരക്കിലുള്ളവർക്ക് 23 കിലോ വരെ ഒരു സൗജന്യ ചെക്ക്-ഇൻ ബാഗ് ഉണ്ടായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം എമിറേറ്റ്സ് 120 ലധികം യാത്രാ സേവനങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപനം കുറയുന്നതോടുകൂടി അന്താരാഷ്ട്ര അതിർത്തികൾ വീണ്ടും തുറക്കുകയും യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യുമ്പോൾ, എമിറേറ്റ്സ് അതിന്റെ നെറ്റ്വർക്ക് സുരക്ഷിതമായും സുസ്ഥിരമായും വികസിപ്പിക്കുന്നത് തുടരുന്നു.
Post Your Comments