Latest NewsKeralaNews

വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചു: കോൺഗ്രസ് നേതാവിനെതിരെ കേസ്

തൃശ്ശൂർ: വനിതാ ബാങ്ക് മാനേജരെ ഉപദ്രവിച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. ഡിസിസി ജനറൽ സെക്രട്ടറി ടി എ ആൻറോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Read Also: കേരളത്തെ ഞെട്ടിച്ച മാനാം കുറ്റി കൊലപാതകം ‘പാലപൂത്ത രാവിൽ’ എന്ന പേരിൽ സിനിമയാകുന്നു: ചിത്രീകരണം പൂർത്തിയായി

കോൺഗ്രസ് നേതാവ് ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്. സുഷമയെ ഇയാൾ ദോഹോപദ്രവും ഏൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ചാലക്കുടി ബ്രാഞ്ച് മാനേജർ സുഷമയും ബാങ്കിലെ ജീവനക്കാരനും വായ്പ തിരിച്ചടവിന്റെ കാര്യത്തിനായി ആന്റോയുടെ വീട്ടിലെത്തിയത്. വായ്പയെ ചൊല്ലി ഇയാളുമായി നേരത്തെ തർക്കം ഉണ്ടായിരുന്നതിനാൽ മാനേജർ വീട്ടിൽ പോയില്ല. പകരം പ്യൂണിനെയാണ് വിവരമറിയിക്കാൻ അയച്ചത്. വീട്ടിൽ നിന്നിറങ്ങി വന്ന ആന്റോ ആളുകൾ നോക്കി നിൽക്കേ തന്നെ അസഭ്യം പറഞ്ഞവെന്നാണ് സുഷമയുടെ ആരോപണം.

കാറിന്റെ ഡോർ തുറന്ന് കയ്യിൽ പിടിച്ച് തിരിയ്ക്കുകയും തടയാൻ ചെന്ന പ്യൂണിനേയും ഡ്രൈവറേയും മർദിക്കുകയും ചെയ്തു. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുമെന്നും ആന്റോ ഭീഷണിപ്പെടുത്തിയതായി സുഷമ പറയുന്നു. ഇയാൾ ആയുധമെടുക്കാനായി വീടിനകത്തേക്ക് പോയ തക്കം നോക്കിയാണ് ബാങ്ക് ഉദ്യാഗസ്ഥർ രക്ഷപ്പെട്ടത്.

Read Also: നാട്ടിലേയ്ക്ക് വരാനുള്ള തയ്യാറെടുപ്പിനിടെ പ്രവാസി മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button