ബെംഗളൂരു: കർണാടക മന്ത്രിസഭ പുന:സംഘടിപ്പിച്ചു. 29 മന്ത്രിമാരെ ഉൾപ്പെടുത്തിയാണ് ബസവരാജ് ബൊമ്മെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടിയുടെ ഉന്നത നേതൃത്വം എന്നിവരുമായി ചർച്ച നടത്തിയ ശേഷമാണ് മന്ത്രിസഭ പുന:സംഘടിപ്പിച്ചത്.
Read Also: ‘ഞാന്‍ അന്ധവിശ്വാസിയല്ല, ദൈവവിശ്വാസിയാണ്’: യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു
ഒ.ബി.സി. വിഭാഗത്തിൽ നിന്നും വൊക്കലിഗ സമുദായത്തിൽ നിന്നും ഏഴു പേരെ വീതം പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിംഗായത്ത് സമുദായത്തിൽ നിന്ന് എട്ടുപേരും മന്ത്രിസഭയിൽ ഉണ്ട്. എസ്.സി. വിഭാഗത്തിൽ നിന്ന് മൂന്നു പേരെയും എസ്.ടി. വിഭാഗത്തിൽ നിന്ന് ഒരാളെയും ഉൾപ്പെടുത്തി. മന്ത്രിസഭയിൽ ഒരു വനിതാ അംഗം മാത്രമാണുള്ളത്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള രണ്ടുപേരും മന്ത്രിസഭയിൽ ഇടം നേടി. അതേസമയം യെദ്യൂരപ്പയുടെ ഇളയമകൻ ബി.വൈ വിജയേന്ദ്രയ്ക്ക് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചില്ല.
അനുഭവ സമ്പത്തിന്റെയും പുത്തൻ കരുത്തിന്റെയും മിശ്രിതമായിരിക്കും പുതിയ മന്ത്രിസഭയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
Post Your Comments