പാലക്കാട്: കുതിരാന്‍ തുരങ്കത്തെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ തുരങ്കം തുറന്നുകൊടുത്തുവെന്ന ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. ഇതിന് മറുപടിയുമായാണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.
കുതിരാനില്‍ മാത്രമല്ല, കശ്മീരിലും തുരങ്കം തുറന്നുകൊടുത്തത് ഉദ്ഘാടനമില്ലാതെയാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. വേണമെങ്കില്‍ കശ്മീരിലെ 8.5 കിലോ മീറ്റര്‍ തുരങ്കപാത കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്താമായിരുന്നുവെന്നും ഇതിന്റെ പണി കഴിഞ്ഞതും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാശ്മീരിലെ 8.5 കി.മി തുരങ്ക പാത വേണമെങ്കില്‍ കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്താമായിരുന്നു മോദി സര്‍ക്കാരിന്. പണി കഴിഞ്ഞതും ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു ഉദ്ഘാടനമില്ലാതെ തന്നെ. ദിവസേന 35 കിലോമീറ്റര്‍ ഹൈവേ പണിയുന്ന നിതിന്‍ ഗഡ്കരിക്ക് ഉദ്ഘാടനം ചെയ്തു കളയാന്‍ ടൈമില്ല.
Post Your Comments