പത്തനംതിട്ട: കോവിഡ് ദുരിതബാധിതർക്ക് കൈത്താങ്ങ് എന്ന പേരിൽ സിപിഎമ്മിന്റെ പണപ്പിരിവ്. ദുരിതബാധിതർക്ക് സഹായം നല്കാൻ എന്ന പേരിൽ സിപിഎം നേതൃത്വം നൽകുന്ന പത്തനംതിട്ടയിലെ റാന്നി–പെരുനാട് പഞ്ചായത്ത് ഭരണസമിതിയാണ് പൊതുജനങ്ങളിൽനിന്ന് ഒരു കോടി രൂപ പിരിച്ചെടുക്കുന്നത്. പണപ്പിരിവിനായി പഞ്ചായത്ത് ഭരണസമിതി എംഎൽഎയെ രക്ഷാധികാരിയാക്കി കണ്‍സോഷ്യവും രൂപീകരിച്ചിട്ടുണ്ട്.
സിഎഫ്എൽടിസിയിൽ പഞ്ചായത്തിന് ചെലവായ പണം കണ്ടെത്തുന്നതിനും പഞ്ചായത്തിന്റെ ഭാവി വികസനത്തിനു വേണ്ടി കൂടിയാണ് പിരിവെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ റാന്നി–പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. പഞ്ചായത്ത് വികസന സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ വീടുകൾ കയറി പണപ്പിരിവിന്റെ നോട്ടിസ് നല്‍കിയിരുന്നു. വികസന സമിതി അംഗങ്ങള്‍ ഓഗസ്റ്റ് 7, 8 തീയതികളിൽ വീടുകളിലെത്തി പണം സ്വരൂപിക്കുമെന്നാണ് വിവരം.
അതേസമയം. പണപ്പിരിവിനെതിരെ പ്രതിഷേധം ശക്തമാണ്. പഞ്ചായത്തിന്റേത് നിർബന്ധിത പണപ്പിരിവാണെന്ന ആരോപിണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. നിർബന്ധിത പണപ്പിരിവിലൂടെ വലിയ അഴിമതിയാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണപ്പിരിവിനെതിരെ ജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയര്‍ന്നെങ്കിലും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഭരണസമിതിയുടെ തീരുമാനം.
Post Your Comments