KeralaLatest NewsNews

സർക്കാരിന്റെ ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല: കേരളത്തിലെ കോവിഡ് നിയന്ത്രണത്തിൽ വലിയ വീഴ്ചയെന്ന് കേന്ദ്രസംഘം

ന്യൂഡൽഹി : കോവിഡ് വ്യാപനം നിയന്ത്രണത്തിൽ കേരളത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് കൈമാറി.

Read Also  :  എൽഎൽബി കഴിഞ്ഞ ഉടൻ ജഡ്ജിമാർ ആടിനെയോ പശുവിനെയോ വളർത്താഞ്ഞതെന്ത്; വിമർശനവുമായി കണ്ണൂർ മേയർ

അതേസമയം, സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങൾ നാളെ മുതൽ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതൽ പ്രതിവാര രോഗബാധ നിരക്ക് അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button