ന്യൂഡല്‍ഹി: വിമർശനങ്ങൾക്ക് മറുപടിയായി മാലിദ്വീപ് മാതൃകയില്‍ ലക്ഷദ്വീപ് വികസനം നടപ്പിലാക്കാൻ കേന്ദ്രസർക്കാർ. മാലിദ്വീപ് മാതൃകയില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിലൂടെ വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. 800 കോടിയാണ് പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത്. ഇതിനുവേണ്ടി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആഗോള തലത്തില്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്.
Also Read:കേരളത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നു: കൂടുതൽ റോഡുകൾ അടച്ച് കർണാടക
മിനിക്കോയ്, കട്മാറ്റ്, സുഹേലി എന്നീ ദ്വീപുകളിലാണ് ആദ്യഘട്ടത്തില്‍ വാട്ടര്‍ വില്ലകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മിനിക്കോയ് (319 കോടി രൂപ ചെലവ് വരുന്ന പദ്ധതി), സുഹേലി (247 കോടി), കഡ്മാറ്റ് (240 കോടി) എന്നിങ്ങനെ മൂന്ന് പ്രീമിയം വാട്ടര്‍ വില്ല പ്രോജക്ടുകളാണ് നിലവിൽ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയ്ക്ക് വേണ്ട എല്ലാ ക്ലിയറന്‍സുകളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്. വാട്ടര്‍ വില്ലകള്‍ നിര്‍മിക്കുന്നതിലൂടെ വിനോദസഞ്ചാര വികസനത്തിനൊപ്പം സമുദ്ര സാമ്പത്തിക വളര്‍ച്ചയ്ക്കും ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
Post Your Comments