Latest NewsKeralaNews

സ‍ർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി? പുതിയ വില ഇട്ടത് എന്തിന്: വിദേശ മദ്യത്തിൻറെ വില കൂട്ടിയതിൽ വിശദീകരണം

450 രൂപ മുതൽ മുകളിലേക്കാണ് വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില കൂട്ടിയത്.

തിരുവനന്തപുരം: വിദേശ നിർമിത വിദേശ മദ്യത്തിൻറെ വില കൂട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദേശം. വിശദ റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് വകുപ്പ് മന്ത്രി ബവ്കോ സി എം ഡി യോ​ഗേഷ് ​ഗുപ്തയെ ചുമതലപ്പെടുത്തി. ആഭ്യന്തരമായി തയാറാക്കിയ പട്ടിക എങ്ങനെ പുറത്തായി, സ‍ർക്കാർ അറിയാതെ എങ്ങനെ വില കൂട്ടി, എന്ന് ബവ്കോ എം ഡി വിശദീകരിക്കേണ്ടിവരും.അബദ്ധത്തിലാണ് വില കൂട്ടിയ നിർദേശം പുറത്തിറങ്ങിയതെന്നാണ് ഐ ടി വിഭാ​ഗം നൽകിയ പ്രാഥമിക റിപ്പോ‍ർട്ട്.

തിങ്കളാഴ്ചയാണ് പുതിയ വില വിവരപ്പട്ടിക വിൽപന കേന്ദ്രങ്ങളിലെത്തിയത്. ഉച്ചയോടെ പുതിയ വിലയ്ക്ക് വിൽപന തുടങ്ങി. ഉയർന്ന വിലയിലുള്ള മദ്യ വിൽപന സി എം ഡിയുടേയും എക്സൈസ് വകുപ്പിന്റേയും ശ്രദ്ധയിൽപെട്ടതോടെ ഉത്തരവ് പിൻവലിച്ചു. വില കൂട്ടിയിട്ടില്ലെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കുകയും ചെയ്തു.

Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

പുതിയ വില വിവരപ്പട്ടിക അം​ഗീകരിച്ചിട്ടില്ലെന്നും വിൽപന കേന്ദ്രങ്ങളിലേക്ക് അയക്കാൻ നിർദേശിച്ചിട്ടില്ലെന്നും ആണ് ഡി എം ഡിയുടെ നിലപാട്. എന്നാൽ വില വിലരപ്പട്ടിക തയാറാക്കിയത് എന്തിനാണെന്ന് ഡി എം ഡി വിശദീകരിക്കേണ്ടിവരും. മദ്യത്തിന്റെ വെയർ ഹൗസ് ലാഭവിഹിതം പതിനാല് ശതമാനമായി ഉയർത്തിയിട്ടുണ്ട്. 450 രൂപ മുതൽ മുകളിലേക്കാണ് വിദേശ നിർമിത വിദേശ മദ്യത്തിന്റെ വില കൂട്ടിയത്. ഉത്തരവ് പിൻവലിക്കും വരെ ഉപഭോക്താക്കളിൽ നിന്ന് പുതുക്കിയ വില ഈടാക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button