തിരുവനന്തപുരം: ബിവറേജസ് വിൽപനശാലകളിൽ പരിഷ്കാര നീക്കത്തിന് സർക്കാർ. കുടിയന്മാരെ ഊറ്റി കൂടുതൽ വരുമാനമുണ്ടാക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഇനി മദ്യം കടലാസിൽ പൊതിഞ്ഞ് നൽകില്ല. പകരം തുണി സഞ്ചിയിലിട്ട് നൽകും. മദ്യം പൊതിഞ്ഞ് നൽകിയിരുന്ന പേപ്പർ അലവൻസ് ബെവ്കോ നിർത്തുകയാണെന്ന് അറിയിച്ചു. തുണി സഞ്ചിക്ക് 10 രൂപ നൽകണം.
മദ്യം ഗുണമേന്മയുള്ള തുണി സഞ്ചിയിലിട്ട് നൽകി പത്ത് രൂപ ഈടാക്കുമെന്നും ബെവ്കോ അറിയിച്ചു. ബിവറേജസ് എംഡിയുടെ ഉത്തരവ് പ്രകാരമാണ് പുതിയ നീക്കം. വിൽപനശാലകളിൽ കടലാസിന്റെ ഉപയോഗം നിർത്താനാണ് തീരുമാനം. മുൻപ് കുടുംബശ്രീക്കാർ നൽകുന്ന സഞ്ചി ഇതിനായി ഉപയോഗിച്ചിരുന്നെങ്കിലും ഇത് നിർത്തലാക്കിയിരുന്നു.
ഇതിനു മുൻപ് സർക്കാർ കൊണ്ടുവന്ന മറ്റൊരു പരിഷ്കരണം ആയിരുന്നു ബെവ്ക്യൂ ആപ്. ഇത് പക്ഷെ പൊട്ടി പാളീസായി. സംസ്ഥാനത്ത് മദ്യവിതരണത്തിന് കൊണ്ടുവന്ന ബിവറേജസ് കോർപറേഷന് (ബെവ്കോ) തിരിച്ചടിയായതോടെയാണ് ഈ പരുപാടി നിർത്തിയത്. ലോക്ഡൗൺ സമയത്തായിരുന്നു ഇത്. തലസ്ഥാന നഗരിയിൽ ബാറുകളിലൂടെ മദ്യവിൽപന പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും ട്രിപ്ൾ ലോക്ഡൗണിന്റെ മറവിൽ ഈ ബാറുകളിലെ ഭൂരിഭാഗവും ബ്ലാക്കിൽ വിറ്റതായും ആക്ഷേപമുയർന്നിരുന്നു.
Post Your Comments