Latest NewsIndiaNews

ബിജെപിയെ ഒറ്റയ്ക്ക് തടയാനാകില്ല: പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും കൈകോര്‍ക്കുന്നു

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ സഖ്യം രൂപീകരിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി ലാലു പ്രസാദ് യാദവും മുലായം സിംഗ് യാദവും കൂടിക്കാഴ്ച നടത്തി. അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്.

Also Read: അരയില്‍ കത്തിയുമായി നടക്കുന്ന ‘കാക്ക’ അനീഷിന്റെ കൊലപാതകം: യുവാക്കളുടെ മൊഴി കേട്ട് ഞെട്ടി പൊലീസ്

പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ നിര്‍ണായകമായ നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രതിപക്ഷ നേതാക്കള്‍ കൂടിയാലോചനകള്‍ തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ചെറിയ പാര്‍ട്ടികളെ സ്വാഗതം ചെയ്തു കഴിഞ്ഞു. കോണ്‍ഗ്രസും സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എന്നാല്‍, ഒറ്റയ്ക്ക് മത്സരിക്കുമെന്ന ബിഎസ്പിയുടെ നിലപാടാണ് എസ്പിയ്ക്കും കോണ്‍ഗ്രസിനും തലവേദനയാകുന്നത്.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും ശിരോമണി അകാലി ദളും തമ്മിലുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശിരോമണി അകാലി ദള്‍ ഒരു ദേശീയ സഖ്യം ഉയര്‍ന്നുവരണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടെ അഞ്ച് മുന്‍ ശിരോമണി അകാലി ദള്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയ്ക്ക് തിരിച്ചടിയായി. സഖ്യ ചര്‍ച്ചകള്‍ നടത്താനായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അടുത്തിടെ ഡല്‍ഹിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button