ടോക്കിയോ: വനിതാ ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക്കിന് തോൽവി. 62 കിലോഗ്രാം വിഭാഗം ഫ്രീ സ്റ്റൈലിൽ മംഗോളിയുടെ ബൊലോർട്ടുയ ഖുറേൽഖുനോട് 2-2നാണ് സോനം പരാജയപ്പെട്ടത്. മത്സരത്തിൽ ഇരുതാരങ്ങളും മികച്ചു നിന്നെങ്കിലും അവസാന മിനിറ്റുകളിൽ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിലാണ് ഇന്ത്യൻ താരത്തെ ബൊലോർട്ടുയ മലർത്തിയടിച്ചത്.
അതേസമയം, പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യക്ക് തോൽവി. ബെല്‍ജിയത്തോട് രണ്ടിനെതിരെ അഞ്ച് ഗോളിനാണ് തോറ്റത്. അവസാന ക്വാര്‍ട്ടറില്‍ നേടിയ മൂന്ന് ഗോളാണ് ബെല്‍ജിയത്തിന് ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യക്ക് ഇനി വെങ്കലത്തിനായി മത്സരിക്കാം. ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ ഇന്ത്യൻ ടീം ആദ്യ ക്വാര്‍ട്ടറില്‍ 2-1ന് മുന്നിലായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ബെല്‍ജിയം ഇന്ത്യയ്‌ക്കൊപ്പമെത്തി. തുടർന്ന് കളിയുടെ ട്രാക്ക് മാറ്റിയ ബെൽജിയം ഇന്ത്യയുടെ കൈയിൽ നിന്നും ജയം പിടിച്ചുവാങ്ങുകയായിരുന്നു.
Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: ജിംനാസ്റ്റിക്സ് താരം സിമോണ ബൈൽസ് തിരിച്ചുവരുന്നു
ഇന്ത്യയ്ക്കായി മന്‍ദീപ് സിംഗും, ഹര്‍മന്‍ പ്രീത് സിംഗുമാണ് ഗോളടിച്ചത്. 41 വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് ഹോക്കി സെമിയിൽ കടക്കുന്നത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിലാണ് ഇന്ത്യ അവസാനമായി സെമിയിലെത്തിയത്. ടോക്കിയോ ഒളിമ്പിക്സ് ക്വാർട്ടറിൽ ശക്തരായ ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് ഇന്ത്യ സെമിയിൽ കടന്നത്.
Post Your Comments