Latest NewsKeralaNattuvarthaNews

ട്രാഫിക് നിയമം പാലിക്കാത്തതിന്റെ പേരിൽ പോലീസ് യുവാവിന്റെ മൊബൈൽ തട്ടിപ്പറിച്ച സംഭവം: പ്രതിഷേധം ശക്തമാകുന്നു

സോഷ്യൽ മീഡിയയിൽ പോലീസ് അതിക്രമങ്ങൾക്കെതിരായ ക്യാമ്പയിനുകളും സജീവമാണ്

മലപ്പുറം: ബൈക്കിന് ഇൻഷുറൻസ് ഇല്ലെന്നകാരണം പറഞ്ഞ് യുവാവിൽ നിന്നും പോലീസ് മൊബൈൽ ഫോൺ തട്ടിപ്പറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പോലീസ് നടപടിയെ ചോദ്യം ചെയ്ത യുവാവിനോട് തട്ടിക്കയറിയ പോലീസിന് നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് സ്ഥലം വിടേണ്ടിവന്നു.

പിഴയൊടുക്കേണ്ട പെറ്റിക്കേസിന് മൊബൈൽ ഫോൺ പിടിച്ചെടുത്തത് എന്തിന് എന്ന ചോദ്യത്തിന് പോലീസിന്റെ ഭാഗത്ത് നിന്നും മറുപടി ഉണ്ടായില്ല. ഗർഭിണിയായ ഭാര്യ വിളിക്കുമെന്ന് പറഞ്ഞിട്ടും വനിത കൂടിയായ എസ്ഐ ഫോൺ വിട്ടുകാെടുത്തില്ല എന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവാവ് ഹെൽമെറ്റ് വെച്ചിട്ടില്ലെന്നായിരുന്നു എന്നാണ് പോലീസ് മറുപടി നൽകിയത്.

എന്നാൽ ഹെൽമറ്റ് ഉണ്ടായിരുന്നു എന്ന് നാട്ടുകാർ വ്യക്തമാക്കിയതോടെ മറ്റ് വഴികളില്ലാതെ പോലീസ് സ്ഥലം വിടുകയായിരുന്നു. സംഭവത്തിൽ ഇടപെട്ട മറ്റൊരു യുവാവിനോട് കാരണമില്ലാതെ സ്റ്റേഷനിൽ ഹാജരാകാൻ പറയുന്നതും യുവാവ് പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

അതേസമയം കോവിഡ് പ്രതിസന്ധികൾക്കിടയിൽ ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് നേരെ പോലീസ് നടത്തുന്ന അതിക്രമം പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോലീസ് അതിക്രമങ്ങൾക്കെതിരായ ക്യാമ്പയിനുകളും സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button