തലശേരി: കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷറാറ ഷറഫുദ്ദീന് ലൈംഗിക ശേഷിയില്ലെന്ന ഡോക്‌ടർമാരുടെ കണ്ടെത്തൽ വ്യാജം. ഷറാറ ബംഗ്ലാവില്‍ ഉച്ചുമ്മല്‍ കുറുവാന്‍ കണ്ടി ഷറഫുദ്ദീ(68)ന് ലൈംഗിക ശേഷി കുറവില്ലെന്ന് റിപ്പോര്‍ട്ട്. ‘There is nothing to suggest that he is impotent’ എന്നാണ് കണ്ടെത്തല്‍. ഇതോടെ വ്യവസായിയെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്‌ടർമാർക്കെതിരെയും നടപടി സ്വീകരിക്കാൻ സാധ്യത.
ഇയാൾ ലൈംഗിക ശേഷി ഇല്ലാത്ത ആളാണെന്ന ഡോക്‌ടർമാരുടെ റിപ്പോർട്ടിനെതിരെ പ്രോസിക്യൂഷൻ അഭിഭാഷകർ രംഗത്ത് വരികയും വൈദ്യ പരിശോധനയ്‌ക്കായി പുതിയ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി. മൃദുലയുടെ ഉത്തരവ് പ്രകാരമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇയാൾക്ക് ലൈംഗികശേഷി കുറവ് ഇല്ലെന്ന് കണ്ടെത്തിയത്. കോടതിയുടെ കൃത്യമായ ഇടപെടലിനൊടുവിൽ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത്.
ഭാര്യയും മക്കളുമുള്ള വ്യവസായ പ്രമുഖനാണ് ലൈംഗിക ശേഷിയില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അഭിഭാഷകർ ചൂണ്ടിക്കാണിച്ചിരുന്നു. മുപ്പത് ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ഷറാറ ഷറഫുവിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. ജില്ലാസെഷന്‍സ് കോടതി ജഡ്ജ് എ.വി മൃദുലയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റാരോപിതന്‍ തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നും ഇന്ത്യ വിട്ടു പോകാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടു കെട്ടിവയ്ക്കണമെന്നും കേസ് നടപടികളില്‍ ഇടപെടുകയോ പരാതിക്കാരിയില്‍ സ്വാധീനം ചെലുത്താനോ പാടില്ലെന്നും കോടതി നിർദേശിച്ചു.
കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് വ്യവസായിയുടെ അടുത്തേയ്‌ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി വിവരം അമ്മയോട്അ പറഞ്ഞപ്പോഴാണ് സംഭവം എല്ലാവരും അറിയുന്നത്. തുടർന്ന് ധർമ്മടം പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം 28 നാണ് ഷറഫുദ്ദീനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments