KeralaLatest NewsNews

തിരുവനന്തപുരത്തുകാരനാണെങ്കിലും കേരളവും ഇന്ത്യയും ഒന്നായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അംഗമാണ് ഞാൻ: ശിവന്‍ കുട്ടി

സീറ്റിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്.

തിരുവനന്തപുരം: പ്ലസ്‌വണ്‍ സീറ്റ് വിഷയത്തിൽ എംകെ മുനീറിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വിശിവന്‍ കുട്ടി. സംസ്ഥാനത്ത് ആകെ ഇത്തവണ 168968 പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിക്കുമെന്ന് വി ശിവന്‍കുട്ടി. വ്യക്തമാക്കി. വടക്കന്‍ ജില്ലകളിലെ പ്ലസ് വണ്‍ സീറ്റുകളിലെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് വിദ്യാഭ്യാസ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സീറ്റിന്റെ കാര്യത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. മലബാറില്‍ മാത്രം ഇത്തവണ 26481 സീറ്റുകള്‍ കുറവാണെന്നും ചൂണ്ടിക്കാട്ടി ഡോ. എം കെ മുനീറാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്.

അടിയന്തര പ്രമേയം ആശങ്കയുടെ അടിസ്ഥാനത്തിലാണ് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. ‘കുട്ടികളുടെ ഉപരിപഠനം ഭരണ പ്രതിപക്ഷ വിഷയമല്ല. കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. രണ്ടാമത്തെ അലോട്ട് മെന്റ് കഴിയുന്നതോടെ എല്ലാവരുടെയും ആശങ്ക ഒഴിയും. പ്രവേശനത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. ചില ജില്ലകളില്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന അവസ്ഥ. ഹയര്‍ സെക്കണ്ടറി സീറ്റുകളില്‍ പുനക്രമീകരണം നടത്തും. മലബാര്‍ മേഖലയില്‍ 20 ശതമാനം സീറ്റുകളും മറ്റ് ജില്ലകളില്‍ 10 ശതമാനം സീറ്റുകളും വര്‍ധിപ്പിക്കും. ഉപരിപഠനം അഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിക്കും’- അദ്ദേഹം വ്യക്തമാക്കി.

Read Also: കോവിഡ് വാക്‌സിൻ സംബന്ധിച്ച വാട്‌സ് ആപ്പിലെ ശബ്ദ സന്ദേശം വ്യാജം: മുന്നറിയിപ്പ് നൽകി കേരളാ പോലീസ്

അതേസമയം, എം കെ മുനീറിന്റെ കണക്കുകള്‍ തെറ്റാണെന്ന് പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി തിരുവനന്തപുരത്തുകാരനാണെങ്കിലും കേരളത്തെയും ഇന്ത്യയെയും ഒന്നായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അംഗമാണ് താനെന്നും ചൂണ്ടിക്കാട്ടി. ’20 ശതമാനം സീറ്റ് കൂട്ടുമ്പോള്‍ മലപ്പുറത്ത് 2700 സീറ്റുകളുടെ കുറവേ ഉണ്ടാകു. 168968 പ്ലസ് വണ്‍ സീറ്റുകള്‍ ആകെ സംസ്ഥാനത്ത് വര്‍ധിക്കും. മാര്‍ജിനല്‍ സീറ്റു വര്‍ധനവ് ഉണ്ടായാല്‍ മലപ്പുറം ഒഴികെ ഉള്ള ജില്ലകളില്‍ സീറ്റുകള്‍ തികയും. വേണമെങ്കില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് വരാം’- അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button