ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. ഇതിന്റെ ഭാഗമായി നേതാക്കള്‍ പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവുമായി ലാലു പ്രസാദ് യാദവ് കൂടിക്കാഴ്ച നടത്തി.
മുലായം സിംഗ് യാദവിന്റെ മകനും എസ്.പി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് യോഗം ചേര്‍ന്നത്. എന്‍.സി.പി നേതാവ് ശരദ് പവാര്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് റാം ഗോപാല്‍ യാദവ് എന്നിവരുമായും ലാലു പ്രസാദ് യാദവ് അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. കാലിത്തീറ്റ കുംഭകോണ കേസില്‍ മൂന്നു വര്‍ഷത്തോളം ജയിലിലായിരുന്ന ലാലു ഈ വര്‍ഷം ആദ്യമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണായകമാണ്. യുപി തെരഞ്ഞെടുപ്പ് ഫലം 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍. അടുത്തിടെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി പ്രധാന പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments