KeralaNattuvarthaLatest NewsNews

കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് കടകംപള്ളി അറിഞ്ഞത് കഴിഞ്ഞ വർഷം: ചാനലിൽ ഇരുന്ന് നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പിനെ കുറിച്ച് മുൻ സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനോട് ബാങ്കിലെ മുൻ ജീവനക്കാരനായ എം വി സുരേഷ് വ്യക്തമാക്കിയിരുന്നുവെന്ന് റിപ്പോർട്ട്. 2020 ഏപ്രിൽ 28 നു ഒരു ചാനലിന്റെ ടെലഫോൺ പരിപാടിയിൽ പങ്കെടുത്ത മന്ത്രിയെ നേരിട്ട് വിളിച്ചായിരുന്നു സുരേഷ് ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് വെളിപ്പെടുത്തിയത്. വിഷയത്തിൽ ഇടപെടണമെന്നും പരാതി നൽകിയതിനെ തുടർന്ന് നഷ്ടമായ തന്റെ ജോലി തിരിച്ച് വേണമെന്നും ആവശ്യപ്പെട്ട സുരേഷിനോട് വിഷയം ഗൗരവമായി തന്നെ എടുക്കുന്നുവെന്നായിരുന്നു മന്ത്രി നൽകിയ മറുപടി.

‘കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ അംഗമായിരുന്നു. അവിടെയുള്ള ജീവനക്കാർ ചെയ്ത കോടികളുടെ വെട്ടിപ്പിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് എന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഏകദേശം 200 കോടിയുടെ വെട്ടിപ്പാണ്‌ നടന്നത്. സി പി എമ്മിൽ ഉള്ളപ്പോൾ തന്നെ ഇതിനെതിരെ ഞാൻ പ്രതിഷേധിച്ചിരുന്നു. എന്നെ കള്ളക്കേസിൽ ഉൾപ്പെടുത്തി ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുകയാണ്. ഇതിനെതിരെ സാർ, നടപടി സ്വീകരിക്കണം’, എന്നായിരുന്നു സുരേഷ് പറഞ്ഞത്.

Also Read:തിരുവനന്തപുരത്തുകാരനാണെങ്കിലും കേരളവും ഇന്ത്യയും ഒന്നായി കാണുന്ന ഒരു പ്രസ്ഥാനത്തിന്റെ അംഗമാണ് ഞാൻ: ശിവന്‍ കുട്ടി

‘സുരേഷ് പറഞ്ഞ തട്ടിപ്പും വെട്ടിപ്പും എന്റെ ശ്രദ്ധയിൽ വന്നിട്ടില്ല. താങ്കൾ പറഞ്ഞത് വളരെ ഗൗരവപൂർവ്വം തന്നെ എടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും. എന്താണ് ആ ബാങ്കിൽ സംഭവിച്ചത് എന്ന് സംബന്ധിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കും’ എന്ന ഉറപ്പായിരുന്നു കടകംപള്ളി അന്ന് സുരേഷിന് നൽകിയിരുന്നത്. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ സി പി എമ്മിനെ കുരുക്കി മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ടും രംഗത്ത് വന്നു. തട്ടിപ്പിനെ കുറിച്ച് സി പി എമ്മിനും നേതാക്കൾക്കും മുൻപ് തന്നെ അറിയാമായിരുന്നുവെന്ന് സുജേഷ് വെളിപ്പെടുത്തി. രണ്ട് വർഷം മുൻപ് തട്ടിപ്പിനെ കുറിച്ചും പ്രതിയായ ബിജുവിനെതിരെയും ശബ്ദമുയർത്തിയെങ്കിലും അന്ന് തന്നെ താക്കീത് ചെയ്യുകയായിരുന്നു പാർട്ടി ചെയ്തതെന്ന് സുജേഷ് പറയുന്നു. തട്ടിപ്പിനെ കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നും പ്രാദേശിക നേതാക്കൾ പരാതികൾ മുക്കിയെന്നും സുജേഷ് ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button