പാറ്റ്ന : കഞ്ചാവ് വാങ്ങാന്‍ ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്ന് 23 കാരനെ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. 50 രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ബിഹാറിലെ പാറ്റ്ന ജില്ലയില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 23 കാരനായ പ്രദീപ് കുമാറാണ് കൊല്ലപ്പെട്ടത്.
പാറ്റ്നയിലെ പാലി എന്ന ഗ്രാമത്തിലാണ് കൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പകല്‍ 11.30 ഓടെയാണ് സംഭവം നടന്നത്. പ്രിന്‍സ് കുമാര്‍ എന്നയാളാണ് പ്രദീപിനെ അക്രമിച്ചത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് പറയുന്നത്. കഞ്ചാവിന്റെ ചെറിയ പാക്കറ്റ് വാങ്ങുന്നതിനായാണ് പ്രിന്‍സ് പ്രദീപിനോട് 50 രൂപ ചോദിച്ചത്. എന്നാല്‍ യുവാവ് ഇത് നല്‍കിയില്ല.
പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ആരംഭിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രിന്‍സ് കത്തിയുമായി പ്രദീപിനെ ആക്രമിച്ചത്. അഞ്ച് തവണയാണ് പ്രദീപിന്റെ നെഞ്ചില്‍ ഇയാള്‍ കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ഇയാള്‍ സ്ഥലത്ത് നിന്ന് കടന്ന് കളയുകയും ചെയ്തു.
Post Your Comments