തിരുവനന്തപുരം: സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം പൊലീസ് കേസെടുത്ത് പെറ്റി അടിയ്ക്കുന്നത് ക്വാട്ട തികയ്ക്കാനെന്ന് ആരോപണം നിലനിൽക്കെ പരിഹാസവുമായി സോഷ്യൽ മീഡിയ. മാസ്ക് വെച്ച് പുല്ലരിയാൻ പോയ ആൾക്ക് ഉൾപ്പെടെ ഭീമമായ തുകയാണ് പെറ്റിയായി പോലീസ് നൽകിയത്.
എന്തിനും ഏതിനും പെറ്റി ഈടാക്കി കാശ് വാങ്ങുകയാണ് പോലീസ്. ട്രാഫിക്ക് നിയമലംഘനം ഉൾപ്പെടെയുള്ള കേസുകൾക്കും പകർച്ചവ്യാധി നിയന്ത്രണം ലംഘിച്ചെന്ന കേസിൽ വൻ തുക പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ട്രോളുകളുകൾക്കടിയിൽ ശക്തമായാണ് ജനം പരിഹസിക്കുന്നത്.
‘35000 പെറ്റിയടച്ച് 350 ന്റെ കിറ്റുവാങ്ങുന്നവൻ മലയാളി’ എന്ന പോസ്റ്റിന് താഴെയാണ് പരിഹാസം നിറഞ്ഞ കമന്റുകൾ പ്രത്യക്ഷപ്പെട്ടത് ‘ഇതൊക്കെ ഇങ്ങനെ കൊള്ളയടിച്ചിട്ടു വേണം ഓണ കിറ്റ് കൊടുത്തു കോവിഡിനെ നിലനിർത്താൻ’ എന്നാണ് ഒരാളുടെ അഭിപ്രായം. മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുടെ ചിത്രത്തിനൊപ്പം ‘എന്നാപ്പിന്നെ അനുഭവിച്ചോ’ എന്നും ചിലർ കമന്റായി പറയുന്നു.
‘പോലീസിന് പൊതിച്ചോറും വെള്ളവും കൊടുക്കാൻ എന്തായിരുന്നു തിരക്കെന്നും’ ചിലർ ചോദിക്കുന്നു. തമാശയുടെ രൂപത്തിൽ ആണ് പ്രതിഷേധങ്ങൾ എങ്കിലും പോലീസിന്റെ ജനദ്രോഹപരമായ നടപടികൾക്കെതിരെ രൂക്ഷമായ പ്രതിഷേധങ്ങളും ശക്തമായ ക്യാമ്പയിനുകളും സോഷ്യൽ മീഡിയയിൽ ആരംഭിച്ചിട്ടുണ്ട്.
Post Your Comments