തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ മന്ത്രി വി. ശിവന്‍കുട്ടിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമര പരിപാടികളെ പ്രതിരോധിക്കാന്‍ ഒരുങ്ങി സിപിഎം. ശിവൻകുട്ടിക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണവും സമരാഭാസങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ആഗസ്റ്റ് 3,5 തീയതികളില്‍ പ്രതിഷേധ സമരം സംഘടപ്പിക്കുമെന്ന് സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
ശിവന്‍കുട്ടിയുടെ പേരിലുള്ള കേസ് അഴിമതിക്കെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണെന്നും അഴിമതി കേസില്‍ അടക്കം പ്രതിയായവര്‍ രാജി വെയ്ക്കാത്ത കേരളത്തില്‍ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ ആൾ രാജി വെക്കണം എന്ന് പറയുന്നത് അപഹാസ്യമാണെന്നും പ്രസ്താവനിയില്‍ പറയുന്നു.
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നത് അടക്കമുള്ള സമരാഭാസങ്ങളാണ് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറുന്നത്. സ്വകാര്യ വസതിയ്ക്ക് മുന്നില്‍ സമരം നടത്തുന്നത് അസാധാരണവും അങ്ങേയറ്റം അപലപനീയമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments