Latest NewsNewsInternationalSports

‘ആ സ്വർണം ഞങ്ങൾക്ക് ഒന്നിച്ചുമതി’: ഹൈജംപിൽ സ്വർണം പങ്കുവച്ച് ബർഷിമും ടംബേരിയും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സ് ലോകത്തിന് സമ്മാനിച്ച ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ഹൈജംപ് കോർട്ടിൽ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. കോർട്ടിൽ എതിരാളിയായി പൊരുതിയ കൂട്ടുകാരനുമായി മെഡൽ പങ്കുവയ്ക്കാൻ ആ താരം തീരുമാനിച്ച സുവർണ നിമിഷം. ഇന്നത്തെ ഈ സുവർണ നിമിഷത്തിലെ താരങ്ങളാണ് ഖത്തറിന്റെ മുതാസ് എസ്സ ബർഷിമും ഇറ്റലിയുടെ ജിയാൻമാർകോ ടംബേരിയും.

ഗ്ലാമർ ഇനമായ ഹൈജംപിൽ മെഡൽ ജേതാക്കളെ കണ്ടെത്താനുള്ള ഫൈനൽ പോരാട്ടത്തിൽ ആദ്യ ചാട്ടങ്ങളിൽ തന്നെ ബർഷിമും ടംബേരിയും 2.37 മീറ്റർ ദൂരം പൂർത്തിയാക്കി. 2.39 ചാടികടക്കാനായിരുന്നു ഇരുവരുടെയും അടുത്ത ശ്രമം. പക്ഷെ രണ്ടുപേരും പരാജയപ്പെട്ടു. ഇനി ഒറ്റത്തവണ കൂടി ചാടി വിജയിയെ തീരുമാനിക്കാമെന്ന് റഫറി. ഇരുവരെയും വിളിച്ച് അവസാന ചാട്ടത്തിനൊരുങ്ങാൻ പറഞ്ഞ റഫറിയോട് ബർഷിം ചോദിച്ചു- ‘ആ സ്വർണം ഞങ്ങൾ രണ്ടുപേർക്കൂടി പങ്കിട്ടുകൂടെ? എന്നാൽ റഫറിയുടെ തീരുമാനം അവരെ ഞെട്ടിച്ചു. അദ്ദേഹം തരാമെന്ന് സമ്മതം മൂളി.

Read Also:- പുതിയ ബൈക്ക് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

പിന്നെ ടോക്കിയോ സാക്ഷിയായത് ഹൃദയഹാരിയായ മുഹൂർത്തങ്ങളാണ്. കാലിൽ ഉടക്കിയ പഴയ വേദന മറന്ന ടംബേരി തനിക്ക് സ്വർണം സമ്മാനിച്ച ബർഷിമിനൊപ്പം നൃത്തം ചവിട്ടി. ഇരുവരും മൈതാനം വലംവെച്ചു. 2012നു ശേഷം ആദ്യമായിട്ടായിരുന്നു അത്ലറ്റിക്സിൽ ഒളിമ്പിക്സ് സ്വർണം രണ്ടുപേർ വീതിച്ചെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button