ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. മൂന്ന് വ്യത്യസ്ത മേഖലകളിലായി മൂന്ന് ഡ്രോണുകളാണ് എത്തിയത്. സാംബ ജില്ലയില്‍ രണ്ട് ഡ്രോണുകളും ഡോമന മേഖലയില്‍ ഒരു ഡ്രോണുമാണ് എത്തിയത്.
ഡോമന മേഖലയിലെ ഡ്രോണിന്റെ വീഡിയോ പ്രദേശവാസികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. മൂന്ന് മിനിട്ടിനുള്ളില്‍ ഡ്രോണ്‍ അപ്രത്യക്ഷമായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയതോടെ മേഖലയില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
ഓഗസ്റ്റ് 5ന് കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിടുന്നത്. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments