പാലക്കാട് : കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആദിവാസി മേഖലയിൽ നിന്ന് നിയമിക്കുമ്പോൾ യഥാസമയം വേതനം ഉറപ്പാക്കണം. ഇക്കാര്യം ആരോഗ്യ വകുപ്പ് മനസിലാക്കേണ്ടതായിരുന്നു.കഴിഞ്ഞ മൂന്ന് മാസം ശമ്പളം മുടങ്ങിയത് ഗുരുതര വിഷയമാണെന്നും കമ്മീഷൻ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകാൻ നടപടി വേണമെന്നും ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
Read Also : കേരളത്തില്‍ കോവിഡ് പ്രതിസന്ധി, ഒന്നര മാസത്തിനിടെ 18 ആത്മഹത്യകള്‍
അട്ടപ്പാടിയില്‍ നിയമിച്ച നൂറ്റി നാൽപത് താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് മാസങ്ങളായി ശമ്പളം മുടങ്ങിയത്. എപ്രിലിലാണ് അവസാനം ശമ്പളം കിട്ടിയത്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന നിയമിതരായവര്‍ക്കാണ് ദുരിതം.
അതേസമയം, ശമ്പളം നല്കാന് പ്രതിമാസം 20 ലക്ഷം രൂപ അനുവദിക്കണമെന്ന് കാട്ടി ആരോഗ്യവകുപ്പിന് സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട് .
Post Your Comments