Latest NewsNewsIndia

കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഡിജിറ്റല്‍ പേമെന്റ്

പുതിയ സംവിധാനം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ ക്ഷേമ പദ്ധതികള്‍ ജനങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ പുതിയ ഡിജിറ്റല്‍ പേമെന്റ് സംവിധാനവുമായി് പ്രധാനമന്ത്രി നരേന്ദ്ര മോദി.
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇ-റുപ്പി വികസിപ്പിച്ചത്. ക്യൂആര്‍ കോഡ്, എസ്എംഎസ് വഴി ലഭിക്കുന്ന ഇ-വൗച്ചര്‍ എന്നിവ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കറന്‍സി രഹിത, കടലാസ് രഹിത സംവിധാനമാണിത്. ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഇ-വൗച്ചര്‍ ഉപയോഗിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നേടാം. അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പകരം ഗുണഭോക്താവിന്റെ മൊബൈലിലേക്ക് ഇ-വൗച്ചര്‍ കൈമാറിയാണ് ഇടപാട് നടത്തുന്നത്. കൂപ്പണ്‍ അയക്കുന്നതിന് മുന്‍പ് ഗുണഭോക്താവ് മൊബൈല്‍ നമ്പര്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷമാണ് കൂപ്പണ്‍ കൈമാറേണ്ടത്.

Read Also : 35000 പെറ്റിയടച്ച് 350 ന്റെ കിറ്റുവാങ്ങുന്നവൻ മലയാളി; വൈറൽ കുറിപ്പ്

ഓണ്‍ലൈന്‍ ബാങ്കിംഗോ മറ്റു പേയ്‌മെന്റ് ആപ്പുകളോ ഒന്നും ഇല്ലാതെ തന്നെ ഇടപാട് നടത്താന്‍ ഇതുവഴി സാധിക്കും. ഗുണഭോക്താവിന് ഇലക്ട്രോണിക് വൗച്ചര്‍ അല്ലെങ്കില്‍ കൂപ്പണ്‍ കൈമാറിയാണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ക്യൂആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഇ- വൗച്ചര്‍ എന്നിവ വഴിയാണ് ഇടപാട് പൂര്‍ത്തിയാക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button