ടെല്‍ അവീവ്: ഒമാന്‍ തീരത്ത് ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള കപ്പല്‍ ആക്രമിച്ചത് ഇറാനാണെന്ന് ലോകരാഷ്ട്രങ്ങള്‍ സംശയിക്കുമ്പോള്‍, തങ്ങള്‍ അല്ലെന്ന് ഇറാനും പറയുന്നു. എന്നാല്‍ കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ഇസ്രയേലും അമേരിക്കയും ബ്രിട്ടനും ഉറച്ചു വിശ്വസിക്കുന്നു. ഇറാന് ശക്തമായ തിരിച്ചടി വൈകാതെ വരുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മുന്നറിയിപ്പ് നല്‍കി.
ഇറാനില്‍ ഹസന്‍ റൂഹാനി മാറി ഇബ്രാഹിം റെയ്സി പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കാനിരിക്കെയാണ് മേഖല വീണ്ടും സംഘര്‍ഷഭരിതമാകുന്നത്. ഇസ്രയേലിനൊപ്പം കൂടുതല്‍ രാജ്യങ്ങള്‍ നിലയുറപ്പിക്കുകയാണ്. ഇസ്രയേലിനെയും ബ്രിട്ടനെയും ചൊടിപ്പിക്കുന്ന സംഭവമാണ് വ്യാഴാഴ്ച ഒമാന്‍ തീരത്തുണ്ടായത്. മെര്‍സര്‍ സ്ട്രീറ്റ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഇതിലുണ്ടായിരുന്ന ബ്രിട്ടീഷ്, റൊമാനിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സോദിയാക് മാരിടൈം എന്ന കമ്പനിയാണ് ജപ്പാന്‍ ഉടമസ്ഥതയിലുള്ള ഈ കപ്പല്‍ നിയന്ത്രിച്ചിരുന്നത്.
കപ്പല്‍ ആക്രമണം സംബന്ധിച്ച് തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന ഇറാന്റെ നിലപാട് വിശ്വസനീയമല്ലെന്നാണ് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് . ഇറാനെതിരെ നടപടിക്ക് അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Post Your Comments