മലപ്പുറം: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയുടെ മരണം വേദനിപ്പിച്ചുവെന്ന് കുറിപ്പെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം. മലപ്പുറം ചങ്ങരകുളം വളയംകുളത്ത് പരേതനായ പടിഞ്ഞാറയില്‍ കോരന്‍ കുട്ടിയുടെ മകന്‍ വിനീഷ്(33) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മരണത്തിന് മറ്റ് കാരണങ്ങള്‍ ഇല്ലെന്നും മാനസയുടെ മരണം ഏറെ ദുഃഖിതന്‍ ആക്കി എന്നും കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു യുവാവ് ആത്മഹത്യ ചെയ്തത്.
അച്ഛൻ മുൻപ് തന്നെ മരിച്ചിരുന്നു. ഇതോടെ, അമ്മയോടൊപ്പം ആണ് വിനീഷ് താമസിച്ചിരുന്നത്. സംഭവദിവസം അമ്മ വീട്ടിലുണ്ടായിരുന്നില്ല. തന്റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും മാനസയുടെ മരണം തന്നെ അതീവ ദുഃഖിതന്‍ ആക്കിയെന്നും എഴുതി വെച്ചശേഷമായിരുന്നു തൂങ്ങിമരിച്ചത്. അയല്‍വാസികള്‍ ആണ് അടുക്കള ഭാഗത്ത് തൂങ്ങി നില്‍ക്കുന്ന നിലയില്‍ വിനീഷിന്റെ മൃതദേഹം കണ്ടത്.
Also Read:ടോക്കിയോ ഒളിമ്പിക്സ് 2021: ഷൂട്ടിങിൽ മെഡൽ ഇല്ലാതെ ഇന്ത്യക്ക് മടക്കം
വിനീഷ് കുറച്ച് ദിവസങ്ങളായി വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. മാനസയുടെ മരണം തന്നെയാണോ യഥാർത്ഥത്തിൽ വിനീഷ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ എഴുതിയ വിവരം പലർക്കും വിശ്വാസത്തിലെടുക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. സംഭവത്തിൽ പോലീസ് വിദദമായ അന്വേഷണം നടത്തും.
കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയെ മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം ജീവനൊടുക്കുകയായിരുന്നു. മാനസ ഏതാനും പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രാഗിന്‍ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു.
Post Your Comments