മാഞ്ചസ്റ്റർ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. ഓഗസ്റ്റ് നാലു മുതൽ എട്ടുവരെ ട്രെന്റ്ബ്രിഡ്ജിലാണ് ആദ്യ മത്സരം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം ആര് ഓപ്പണറായി ഇറങ്ങുമെന്നുള്ള ആകാംക്ഷയിലാണ് ആരാധകർ.
രോഹിത്തിനൊപ്പം മായങ്ക് അഗർവാൾ ആദ്യ മത്സരത്തിൽ ഓപ്പണറായി എത്തുമെന്നാണ് റിപ്പോർട്ടുകൾ. യുവതാരം ശുഭ്മാൻ ഗില്ലിന് പരിക്കേറ്റ് പുറത്തായതാണ് മായങ്കിന് നറുക്കുവീണത്. അഗർവാൾ ഓപ്പൺ റോളിലേക്ക് എത്തുമ്പോൾ കെ എൽ രാഹുലിന് കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ ബാക്കി പൊസിഷനുകളിലൊന്നും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.
Read Also:- പല രോഗങ്ങള്‍ക്കും പ്രതിവിധി തുളസി
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി.
Post Your Comments