ബെംഗളൂരു: പൊലീസ് കസ്റ്റഡിയിലിരിക്കെ വിദേശി മരിച്ചു. മയക്കുമരുന്ന് കേസില്‍ കഴിഞ്ഞ ദിവസാം പിടിയിലായ ജോയല്‍ മല്ലു എന്ന കോംഗോ പൗരനാണ് ബെംഗളൂരുവില്‍ പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മരിച്ചത്. ജെ.സി നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടോടെയാണ് ജോയല്‍ മല്ലു മരിച്ചതായുള്ള വിവരം ഇയാളുടെ കൂടെയുള്ള ആഫ്രിക്കന്‍ പൗരന്മാരെ അറിയിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവിലുള്ള ആഫ്രിക്കന്‍ പൗരന്മാര് പൊലീസ് സ്റ്റേഷന് ഉപരോധിച്ചു.
read also: സംസ്ഥാനത്ത് മൂന്നാം തരംഗം മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്: വീണാ ജോര്‍ജ്
ഇയാളെ അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന് മുന്നിലുള്ള റോഡ് ഉപരോധിച്ച ആഫ്രിക്കന്‍ പൗരന്മാരെ പൊലീസ് മര്‍ദ്ദിക്കുകയും ഓടിക്കുകയും ചെയ്തിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുമ്ബോള്‍ ജോയല്‍ മല്ലു പൂര്‍ണ ആരോഗ്യവാനായിരുന്നു. കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് ജീവന് നഷ്ടമായതെന്ന് അറിയണമെന്നും സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആഫ്രിക്കന്‍ പൗരന്മാർ പ്രതിഷേധം നടത്തി.
Post Your Comments