KeralaLatest NewsNews

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് : 12 വര്‍ഷത്തിനു ശേഷം പൊലീസിന് തിരിച്ചടി ; ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം : ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ക്ക് തിരിച്ചടി. ഉദയകുമാറിനെ ഉരുട്ടാന്‍ ഉപയോദിച്ച ഇരുമ്പ് ദണ്ഡ് തിരിച്ചറിഞ്ഞു. ഫോറന്‍സിക്ക് മുന്‍ അസി. ഡയറക്ടര്‍ തോമസ് അലക്‌സാണ്ടറാണ് തിരിച്ചറിഞ്ഞത്. ഉദയകുമാറിനെ കിടത്തിയ കട്ടിലും വസ്ത്രങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. വിചാരണയ്ക്കിടെയാണ് ഇവ തിരിച്ചറിഞ്ഞത്. സിബിഐ തിരുവനന്തപുരം കോടതിയിലാണ് കേസിലെ വിചാരണ നടക്കുന്നത്.

ഉദയകുമാറിന്റെ മരണത്തിന് കാരണമായത് ക്രൂരമര്‍ദനമാണെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോക്ടര്‍ ശ്രീകുമാരി തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയെ നേരത്തെ അറിയിച്ചിരുന്നു. മര്‍ദിക്കാന്‍ ഉപയോഗിച്ച ജിഐ പൈപ്പ് മറ്റൊരു സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഉദയകുമാറിന്റെ ദേഹത്ത് മാരകമായി മര്‍ദനമേറ്റ പാടുണ്ടായിരുന്നതായി പറഞ്ഞ ശ്രീകുമാരി, മര്‍ദിക്കാനുപയോഗിച്ച ജിഐ പൈപ്പ് തിരിച്ചറിഞ്ഞു.

2005 സെപ്റ്റംബര്‍ 27ന് രാത്രിയിലാണ് പൊലീസ് കസ്റ്റഡിയില്‍ യുവാവിനെ മൃഗീയമായി ഉരുട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇരുമ്പ് പൈപ്പ് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകള്‍ മൃതദേഹത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button