Latest NewsNewsDevotional

ഭൂമിയിലെ വൈകുണ്ഠം: അറിയാം ഗുരുവായൂരിലെ പ്രധാന വഴിപാടിനെക്കുറിച്ച്

സ്വര്‍ഗാരോഹണം വഴിപാടായി നടത്തിയാൽ മോക്ഷപ്രാപ്തിയുമാണ് ഫലം. മാത്രമല്ല സ്വര്‍ഗാരോഹണ കഥ നടത്തുന്നവര്‍ അവതാര കഥ കൂടി നടത്തേണ്ടതാണ്.

ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന ഗുരുവായൂരിലെ പ്രധാന വഴിപാടുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ. ഇവിടത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ് കൃഷ്ണനാട്ടം. കൃഷ്ണനാട്ടത്തിൽ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കഥ എട്ടുദിവസങ്ങളിലായിട്ടായി അവതരിപ്പിക്കും. കൃഷ്ണനാട്ടത്തിന്റെ രചയിതാവ് കോഴിക്കോട് മാനവേദന്‍ സാമൂതിരി രാജാവാണ്.

കൃഷ്ണനാട്ടത്തിലെ ഓരോ കഥകളും വഴിപാടായി നടത്തുന്നത് വിത്യസ്ത ഫലങ്ങൾ ലഭിക്കും. കൃഷ്ണനാട്ടത്തില്‍ കൃഷ്ണന്റെ അവതാരം വഴിപാടായി നടത്തിയാൽ സന്താനലബ്ധിയും, കാളിയമര്‍ദ്ദനം വഴിപാടായി നടത്തിയാൽ വിഷബാധാശമനവും ഫലം എന്നാണ് വിശ്വാസം.

Read Also: കേരളത്തിൽ അഞ്ച് വർഷത്തിനകം അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കും: മുഖ്യമന്ത്രി

അതുപോലെ രാസക്രീഡ വഴിപാടായി നൽകിയാൽ കന്യകമാരുടെ ശ്രേയസ്, ദാമ്പത്യകലഹശമനം എന്നിവ ഫലം. കംസവധം വഴിപാടായി നൽകിയാൽ ശത്രുനാശം ഫലം. സ്വയംവരം വഴിപാടായി നടത്തിയാൽ വിവാഹം, വിദ്യാഭ്യാസം, അപവാദശമനം എന്നിവയും. ബാണയുദ്ധം വഴിപാടായി നടത്തിയാൽ ഉദ്ദിഷ്ടകാര്യ സിദ്ധി, ശങ്കരനാരായണ പ്രീതി എന്നിവയും . വിവദവധം നടത്തുന്നത് കൃഷി, വാണിജ്യാദി അഭിവൃദ്ധി, ദാരിദ്ര്യശമനം എന്നിവയും. സ്വര്‍ഗാരോഹണം വഴിപാടായി നടത്തിയാൽ മോക്ഷപ്രാപ്തിയുമാണ് ഫലം. മാത്രമല്ല സ്വര്‍ഗാരോഹണ കഥ നടത്തുന്നവര്‍ അവതാര കഥ കൂടി നടത്തേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button