Latest NewsNewsIndia

ഇന്ത്യയിൽ അടിയന്തര അനുമതി ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

ബെംഗളുരു: രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് ജോൺസൺ ആൻഡ് ജോൺസൺ അപേക്ഷ പിൻവലിച്ചിരിക്കുന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

Read Also: ജോലിയുണ്ട്, മൂന്ന് മാസമായി ശമ്പളമില്ല: സ്വമേധയാ കേസെടുത്ത് പട്ടികജാതി പട്ടികവര്‍ഗ കമ്മീഷൻ

തങ്ങളുടെ കോവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിൽ മാസം യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചിരുന്നു. ജാൻസെൻ വാക്‌സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസിൽ മുൻപ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചിരുന്നു.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യ നിയമപ്രശ്‌നങ്ങൾ ഉയർത്തിയ സാഹചര്യം കണക്കിലെടുത്താണ് വാക്‌സിൻ നിർമാതാക്കളുടെ പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ. വാക്‌സിൻ നിർമാതാക്കളുമായി ചർച്ച നടത്തുന്നതിനായി കഴിഞ്ഞ ആഴ്ച്ച ഒരു സംഘത്തെ നിയോഗിച്ചിരുന്നതായി ആരോഗ്യ സഹ മന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ അറിയിച്ചിരുന്നു.

Read Also: 3 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിക്കാന്‍ യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button