Latest NewsIndiaNews

രാജ്യത്തെ വാക്‌സിനേഷൻ തോത് വർധിപ്പിക്കും: പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ തോത് വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ 13 കോടി വാക്‌സിൻ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്‌സിനേഷൻ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read Also: പരിശോധനകൾ വർധിപ്പിക്കണം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ജൂലൈ മാസം കടന്നുപോയിട്ടും വാക്സിൻ ക്ഷാമം മാത്രം മാറിയിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസത്തിന് മറുപടി നൽകിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ മാസത്തിൽ മാത്രം രാജ്യത്ത് 13 കോടി ആളുകൾക്ക് വാക്സിൻ നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ആരോഗ്യപ്രവർത്തകരെ ഓർത്ത് രാജ്യം അഭിമാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ജൂലൈ മാസത്തിൽ വാക്സിനെടുത്ത 13 കോടി പേരിൽ ഒരാളാണ് നിങ്ങളെന്ന് പറയുന്നത് കേട്ടു. പക്ഷെ വാക്സിൻ എടുത്തതിന് ശേഷം രാജ്യത്തെ ശാസ്ത്രജ്ഞരെക്കുറിച്ച് ഒന്നും പറയുകയോ വാക്സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുകയോ ചെയ്തില്ല. ഇതിനർത്ഥം വാക്സിൻ വിഷയം നിങ്ങൾ രാഷ്ട്രീവത്കരിക്കുന്നുവെന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്ത് നിലവിൽ വാക്സിനുകൾക്ക് ക്ഷാമമില്ലെന്നും പക്ഷെ നിങ്ങൾക്ക് തീർച്ചയായും പക്വതക്കുറവുണ്ടെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പരിശോധനകൾ വർധിപ്പിക്കണം: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button