കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സംഘമെത്തി. നാലംഗ സായുധ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്ന് കോളനി നിവാസികള്‍ പറഞ്ഞു. പെരിഞ്ചേര്‍മല ആദിവാസി കോളനിയിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്.
Also Read: യുപിയില്‍ തുടര്‍ഭരണം അനുവദിക്കില്ല: ചെറിയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അഖിലേഷ് യാദവ്
മാവോയിസ്റ്റ് സംഘത്തില്‍ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ഇവര്‍ തൊണ്ടര്‍നാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആദിവാസി കോളനിയില്‍ എത്തിയത്. മാവോയിസ്റ്റുകള്‍ കോളനിയിലെ രണ്ട് വീടുകളില്‍ കയറി മുദ്രാവാക്യം വിളിച്ചെന്ന് കോളനി നിവാസികള്‍ പറഞ്ഞു.
കോളനി പരിസരത്ത് പോസ്റ്ററുകള്‍ പതിപ്പിച്ച ശേഷമാണ് മാവോയിസ്റ്റുകള്‍ കാട്ടിലേയ്ക്ക് മടങ്ങിയത്. വൈദ്യുതി പോസ്റ്റുകളിലും മറ്റും പതിപ്പിച്ച പോസ്റ്ററുകളില്‍ ജൂലൈ 28-ഓഗസ്റ്റ് 3 രക്തസാക്ഷി വാരാചരണവും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനവുമാണ് ഉണ്ടായിരുന്നത്. സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments