Latest NewsNewsIndia

യുപിയില്‍ തുടര്‍ഭരണം അനുവദിക്കില്ല: ചെറിയ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് അഖിലേഷ് യാദവ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ തുടര്‍ഭരണത്തില്‍ നിന്നും തടയണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിഎസ്പിയും കോണ്‍ഗ്രസും ആരുടെ കൂടെയാണെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് ആവശ്യപ്പെട്ടു. സമാജ്‌വാദി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസും ബിഎസ്പിയും വിമര്‍ശനം തുടരുന്ന സാഹചര്യത്തിലാണ് അഖിലേഷിന്റെ പ്രതികരണം.

Also Read: കരുവന്നൂർ ബാങ്കിനെ നഷ്ടത്തിലേക്ക് നയിക്കാൻ ഗുണനിലവാരമില്ലാത്ത മരുന്ന് ശേഖരവും കാരണമായി: മെഡിക്കൽ സ്റ്റോറിലും തട്ടിപ്പ്

യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഒപ്പമാണോ അതോ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പമാണോയെന്ന് അഖിലേഷ് യാദവ് ചോദിച്ചു. ബിജെപിയെ പരാജയപ്പെടുത്താന്‍ ചെറിയ പാര്‍ട്ടികള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഇതിനായി സമാജ്‌വാദി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദിയുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി നിലപാട് എടുത്തിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷമാണ് എസ്പിയും ബിഎസ്പിയും തമ്മില്‍ അകന്നത്. മറുഭാഗത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് യുപി തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button