Latest NewsNewsIndia

സഖ്യം ഉപേക്ഷിച്ച് ഗുഡ് ബൈ പറഞ്ഞ ശിരോമണി അകാലി ദളിന് പിഴച്ചു: അഞ്ച് നേതാക്കള്‍ ബിജെപിയിലെത്തി

ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ ശിരോമണി അകാലി ദളിന് കനത്ത തിരിച്ചടി. അഞ്ച് മുന്‍ ശിരോമണി അകാലിദള്‍ നേതാക്കള്‍ ഇന്ന് ബിജെപിയില്‍ ചേര്‍ന്നു. ക്യാബിനറ്റ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഉള്‍പ്പെടെയുള്ള ബിജെപിയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

Also Read: ‘ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനൽ ഈ നാട്ടിൽ ഉണ്ടാകാൻ സാധ്യതയില്ല’: വൈറൽ കുറിപ്പ്

അമന്‍ജോത് കൗര്‍ റമൂവാലിയ, ഗുര്‍പ്രീത് സിംഗ് ഷാപുര്‍, ചന്ദ് സിംഗ് ഛത, ബല്‍ജീന്ദര്‍ സിംഗ് ദഖോവ, പ്രിതം സിംഗ് എന്നിവരാണ് അകാലി ദള്‍ വിട്ട് ബിജെപിയിലെത്തിയത്. ഇവരില്‍ അമന്‍ജോത് കൗര്‍ മുന്‍ കേന്ദ്രമന്ത്രി ബല്‍വന്ത് സിംഗ് റമൂവാലിയയുടെ മകളാണ്. ഇതിന് പുറമെ, മുന്‍ ടെലിവിഷന്‍ അവതാരകനായ ചേതന്‍ മോഹന്‍ ജോഷിയും ബിജെപി അംഗത്വം സ്വീകരിച്ചു.

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് ശിരോമണി അകാലി ദള്‍ കാലുമാറിയത്. കാര്‍ഷിക നിയമങ്ങളുടെ പേരിലാണ് ശിരോമണി അകാലി ദള്‍ എന്‍ഡിഎ സഖ്യം വിട്ടത്. നിലവില്‍ ശിരോമണി അകാലി ദള്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button