Latest NewsNewsIndia

യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ വർധനവ്: ജൂലൈ മാസത്തിൽ റെക്കോർഡ് നേട്ടം

ന്യൂഡൽഹി: ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളിൽ വൻ വർധനവ്. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ യുപിഐ വഴി നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വർധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്.

Read Also: ബിജെപിയെ താഴെയിറക്കണം: സമാജ്‌വാദി പാര്‍ട്ടിയുടെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയാണെന്ന് അഖിലേഷ് യാദവ്

6.06 ലക്ഷം കോടി രൂപയാണ് ജൂലൈയിൽ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണിൽ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാൾ 10.76 ശതമാനം കൂടുതലാണ്. രാജ്യത്ത് യുപിഐ ഇടപാടുകൾ ആരംഭിച്ചത് 2016 ലാണ്. 2019 ഒക്ടോബറിലാണ് ഒരു ബില്യൺ ഇടപാടുകളെന്ന നേട്ടം യുപിഐ സ്വന്തമാക്കിയത്. 2020 ഒക്ടോബറിൽ രണ്ട് ബില്യൺ ഇടപാടെന്ന നേട്ടവും യുപിഐ നേടി. ജൂണിൽ 2.8 ബില്യൺ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് യുപിഐ വഴി കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച് 11.56 ശതമാനം വർധനവാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകൾ വിശദമാക്കുന്നു.

Read Also: ജൂലൈ കടന്നു പോയി, വാക്‌സിന്‍ ക്ഷാമം മാറിയില്ലെന്ന് രാഹുല്‍: കണക്കുകള്‍ നിരത്തി രാഹുലിന്റെ വായടപ്പിച്ച് ആരോഗ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button